സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് അർധസൈനിക വിഭാ​ഗം

വെടിനിർത്തൽ‌ തീരുമാനത്തോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല
സുഡാൻ ഏറ്റുമുട്ടൽ/ എപി ചിത്രം
സുഡാൻ ഏറ്റുമുട്ടൽ/ എപി ചിത്രം

ഖാർത്തും: ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിൽ അർധസൈനിക വിഭാ​ഗം വെടിനിർത്തൽ പ്രഖ്യാപിച്ചു. റമദാൻ ആഘോഷം പരി​ഗണിച്ച് 72 മണിക്കൂർ വെടിനിർത്തൽ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അടക്കമുള്ളവരുടെ അഭ്യർത്ഥന പരി​ഗണിച്ചാണ് അർധസൈനിക വിഭാ​ഗത്തിന്റെ തീരുമാനം. 

എന്നാൽ വെടിനിർത്തൽ‌ തീരുമാനത്തോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. സുധാനിൽ സൈന്യവും അർധസൈനിക വിഭാ​ഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നത്. ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ 330 പേരാണ് കൊല്ലപ്പെട്ടത്. 

ഏറ്റുമുട്ടലിൽ 3300 ലേറെ പേർക്ക് പരിക്കേറ്റതായും യുഎൻ വേൾ‌ഡ് ഹെൽത്ത് ഓർ​ഗനൈസേഷൻ അറിയിച്ചു. പോരാട്ടം രൂക്ഷമായ പ്രദേശങ്ങളിൽ മൃതദേഹങ്ങൾ പൂർണമായി കണ്ടെത്താനായിട്ടില്ലെന്നും,   മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും സംഘടന സൂചിപ്പിച്ചു. 

ആഭ്യന്തര യുദ്ധത്തെത്തുടർന്ന് സുഡാനിലുള്ള നിരവധി ഇന്ത്യാക്കാരും കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സൗദി അറേബ്യ, യുഎഇയി വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. സുഡാനിൽ വിദേശകാര്യമന്ത്രാലയം 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com