എഞ്ചിൻ തകരാറ്, നടുറോഡിൽ വിമാനം ക്രാഷ് ലാൻഡ് ചെയ്ത് പൈലറ്റ്; രണ്ട് മണിക്കൂർ ​ഗതാ​ഗതം സ്തംഭിച്ചു

By സമകാലിക മലയാളം ഡെസ്ക്       |   Published: 11th August 2023 05:37 PM  |  

Last Updated: 11th August 2023 06:07 PM  |   A+A-   |  

flight

ചെറുവിമാനം റോഡിൽ ക്രാഷ് ലാൻഡ് ചെയ്‌തപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്

 

യുകെയിലെ ഗ്ലൗസെസ്റ്റർഷയർ വിമാനത്താവളത്തിന് സമീപം എ40 ​ഗോൾഡൻ വാലി ബൈപ്പാസ് റോഡിലേക്ക് ഇടിച്ചിറങ്ങി ചെറുവിമാനം. രണ്ട് മണിക്കൂറോളം ​ഗതാ​ഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. റോഡിന് കുറുകെ ഇരുവശത്തു നിന്നും വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധമായിരുന്നു വിമാനം ക്രാഷ് ലാൻഡ് ചെയ്‌തത്.

ഇതിന്റെ വിഡിയോ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരം അറിഞ്ഞ ഉടൻ പൊലീസും അ​ഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി വിമാനം നീക്കിയ ശേഷം എട്ട് മണിയോടെയാണ് ​ഗതാ​ഗതം പുനസ്ഥാപിച്ചത്. സംഭവത്തിൽ മറ്റ് വാഹനങ്ങൾക്കോ ആളുകൾക്കോ പരിക്കില്ല. 

എഞ്ചിൻ തകരാറിനെ തുടർന്നാണ് പൈലറ്റ് റോഡിലേക്ക് ക്രാഷ് ലാൻഡ് ചെയ്‌തതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റാവർട്ടണിലേക്ക് പോയ വിമാനമാണ് അപകടത്തിൽപെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ദൈവം ഏത് രൂപത്തിലും വരാം'; തൊഴുതു മടങ്ങുന്നവർക്ക് അനു​ഗ്രഹം നല്‍കാന്‍ പുറത്ത് തെരുവു നായ, വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ