ഇറാനിൽ കമിതാക്കൾക്ക് പത്ത് വർഷം തടവുശിക്ഷ
ഇറാനിൽ കമിതാക്കൾക്ക് പത്ത് വർഷം തടവുശിക്ഷ

പെൺകുട്ടിക്ക് ശിരോവസ്‌ത്രമില്ല, പൊതുസ്ഥലത്ത് നൃത്തം ചെയ്‌തു, ഇറാനിൽ കമിതാക്കൾക്ക് പത്ത് വർഷം തടവുശിക്ഷ

സ്ത്രീകള്‍ തലമറയ്ക്കാത്തതും പുരുഷനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്.

ടെഹ്‌റാന്‍: പൊതുസ്ഥലത്ത് നൃത്തം ചെയ്ത കമിതാക്കൾക്ക് ഇറാനിൽ പത്തര വർഷം തടവുശിക്ഷ. ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നതിലും വിലക്കേർപ്പെടുത്തി. 21കാരിയായ അസ്തിയാസ് ഹഖീഖിയേയും പ്രതിശ്രുതവരന്‍ അമീര്‍ മുഹമ്മദ് അഹ്‌മദിനേയുമാണ് ഇറാനിലെ സ്വാതന്ത്ര്യഗോപുരത്തിന് സമീപം നൃത്തം ചെയ്തതിന് ഇറാൻ കോടതി ശിക്ഷിച്ചത്.

വ്യഭിചാരം, ദേശസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന, ഭരണകൂടത്തിനെതിരായ പ്രചാരണം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. കൂടാതെ വീഡിയോയിൽ പെൺകുട്ടി ശിരോവസ്‌ത്രം ധരിച്ചിട്ടില്ലെന്നും പരാമർശം. സ്ത്രീകള്‍ തലമറയ്ക്കാത്തതും പുരുഷനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്. വീഡിയോ വൈറലായതോടെയാണ് ഇവരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും
ഇന്‍സ്റ്റഗ്രാമില്‍ 20 ലക്ഷം ഫോളോവേഴ്‌സുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com