വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാംപസിലാണ് വെടിവെയ്പുണ്ടായത്. വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ടരയോടെയാണ് വെടിവെയ്പുണ്ടായത്.
ഈസ്റ്റ് ലാന്‍സിങ് ക്യാംപസിലെ ബെര്‍കെ ഹാളിന് സമീപമാണ് ആദ്യ വെടിവെയ്പുണ്ടായത്. തുടര്‍ന്ന് 50 മിനുട്ടിന് ശേഷം വീണ്ടും ക്യാംപസില്‍ വെടിവെയ്പുണ്ടായതായാണ് റിപ്പോര്‍ട്ട്.
അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു. മുഖംമൂടി ധരിച്ചയാളാണ് അക്രമം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ