'പെട്രോള്‍ ബോംബ്'; ലിറ്ററിന് 22 രൂപ വര്‍ധന; ഇന്ധന വില കുത്തനെ കൂട്ടി പാകിസ്ഥാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2023 10:29 AM  |  

Last Updated: 16th February 2023 10:29 AM  |   A+A-   |  

Petrol, diesel price

പ്രതീകാത്മക ചിത്രം

 

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കുത്തനെ ഉയര്‍ത്തി. പെട്രോള്‍ ലിറ്ററിന് 22 രൂപയും ഹൈസ്പീഡ് ഡീസല്‍ 17 രൂപയുമാണ് ഉയര്‍ത്തിയത്. ഇന്നലെ അര്‍ധരാത്രിയാണ് വില ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു. 

പെട്രോള്‍ ബോംബ് എന്നാണ് പുതിയ വില വര്‍ധനയെ പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന പാകിസ്ഥാന്‍ രാജ്യാന്തര നാണ്യ നിധിയില്‍നിന്നു (ഐഎംഎഫ്) വായ്പയ്ക്കു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐഎംഎഫിന്റെ നിബന്ധന പ്രകാരമാണ് ഇപ്പോഴത്തെ ഇന്ധന വില വര്‍ധനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ വില വര്‍ധനയോടെ ഒരു ലിറ്റര്‍ പെട്രോളിന് 272 രൂപയാണ് വില. ഹൈസ്പീഡ് ഡീസല്‍ ലിറ്ററിന് 280 രൂപ നല്‍കണം. മണ്ണെണ്ണ 202 രൂപയും ലൈറ്റ് ഡീസല്‍ 196 രൂപയുമാണ് വില.

പാകിസ്ഥാനില്‍ വാഹനങ്ങള്‍ പ്രധാനമായും പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളിലാണ് ഓടുന്നത്. ഗ്യാസ് വാഹനങ്ങള്‍ ഉണ്ടെങ്കിലും ഏറെ നാളായി രാജ്യത്ത് വാഹന വാതകം കിട്ടാനില്ലാത്ത സാഹചര്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

2035നു ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം; റോഡില്‍ ഫോസില്‍ ഇന്ധനങ്ങളോടു ഗുഡ് ബൈ പറഞ്ഞ് യൂറോപ്യന്‍ യൂണിയന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ