തുര്‍ക്കിയെ നടുക്കി വീണ്ടും ഭൂചലനം; 6.4 തീവ്രത; മൂന്നു മരണം, 200 ലേറെപ്പേര്‍ക്ക് പരിക്ക്

By സമകാലികമലയാളം ഡെസ്ക്  |   Published: 21st February 2023 06:40 AM  |  

Last Updated: 21st February 2023 06:40 AM  |   A+A-   |  

turkey_earth_quake

എഎന്‍ഐ ചിത്രം

 

അങ്കാറ:  തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്നുപേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ പരക്കെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 

രണ്ടാഴ്ച മുന്‍പു ദുരന്തമുണ്ടായ അതേ പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. പ്രാദേശിക സമയം രാത്രി എട്ടോടെയായിരുന്നു സംഭവം. ഹതായ് പ്രവിശ്യയില്‍ രണ്ട് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന്  യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. 

ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നുമാണ് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ ഈ മാസം ആറിനുണ്ടായ ഭൂകമ്പത്തില്‍ ഏകദേശം 47,000 പേരാണു മരിച്ചത്. 10 ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

മുതലക്കൂട്ടത്തിന്റെ നടുവിൽ; രക്ഷപ്പെടാൻ യുവാവിന്റെ പെടാപ്പാട്- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ