ലോകബാങ്ക് അമരത്തേക്ക് ഇന്ത്യന്‍ വംശജന്‍?; അജയ് ബംഗയെ നിര്‍ദേശിച്ച് അമേരിക്ക

കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തനായ വ്യക്തിയാണ് അജയ് ബംഗയെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു
അജയ് ബംഗ/ പിടിഐ ചിത്രം
അജയ് ബംഗ/ പിടിഐ ചിത്രം

വാഷിങ്ടണ്‍: ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജനെ നിര്‍ദേശിച്ച് അമേരിക്ക. ഇന്ത്യന്‍ വംശജനും മാസ്റ്റര്‍ കാര്‍ഡ് മുന്‍ സിഇഒയുമായ അജയ് ബംഗയെ ആണ് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ലോകബാങ്ക് അധ്യക്ഷപദവിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. മഹാരാഷ്ട്രയിലെ പൂനെയില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ വ്യവസായിയാണ് അജയ് ബംഗ. 

കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തനായ വ്യക്തിയാണ് അജയ് ബംഗയെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. നിലവില്‍ ജനറല്‍ അറ്റ്‌ലാന്റിക് എന്ന ഇക്വിറ്റി സ്ഥാപനത്തിന്റെ വൈസ് ചെയര്‍മാനാണ് 63 കാരനായ ബംഗ. നിലവിലെ ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പേ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചിരുന്നു. 

ഇതേത്തുടര്‍ന്നാണ് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒഴിവു വരുന്നത്. മാര്‍ച്ച് 19 വരെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാം. 189 രാജ്യങ്ങളാണ് ലോകബാങ്കില്‍ അംഗങ്ങളായുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും അജയ് ബംഗ. 

2016 ല്‍ പദ്മശ്രീ നല്‍കി ഇന്ത്യ ആദരിച്ച വ്യവസായി ആയ അജയ് ബംഗ ജനിച്ചത് മഹാരാഷ്ട്രയിലെ പൂനെയില്‍ സിഖ് സൈനി കുടുംബത്തിലാണ്. പിതാവ് ഇന്ത്യന്‍ സൈന്യത്തില്‍ ലെഫ്റ്റനന്റ് ജനറല്‍ ആയിരുന്നു. കുടുംബത്തിന്റെ യഥാര്‍ത്ഥ സ്വദേശം പഞ്ചാബിലെ ജലന്ധറിലാണ്. നെസ്ലെയിലൂടെയാണ് ബംഗ ബിസിനസ് കരിയറിന് തുടക്കം കുറിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com