തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം; 5.6 തീവ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2023 05:10 PM  |  

Last Updated: 27th February 2023 05:10 PM  |   A+A-   |  

TURKEY_3

ചിത്രം: എഎഫ്പി

 

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തി. ദക്ഷിണ തുര്‍ക്കിയിലാണ് തിങ്കളാഴ്ച രാവിലെ വീണ്ടും ഭൂചലനമുണ്ടായത്. വന്‍ നാശം വിതരച്ച ഭൂകമ്പങ്ങള്‍ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഭൂചലനം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഭൂചലനങ്ങളില്‍ കേടുപാട് സംഭവിച്ച നിരവധി കെട്ടിടങ്ങള്‍ പുതിയ ഭൂകമ്പത്തില്‍ തകര്‍ന്നെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

തെക്കന്‍ തുര്‍ക്കിയിലെ മലാത്യ പ്രവിശ്യയിലെ യെസില്‍യുര്‍ത്തിലാണ് ഭൂകമ്പമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി യെസില്‍യുര്‍ത്ത് മേയര്‍ വ്യക്തമാക്കി. ഫെബ്രുവരി ആറിന് ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ തുര്‍ക്കിയിലും സിറിയയിലുമായി 48,000 പേര്‍ മരിച്ചെന്നാണ് കണക്ക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 'അടുത്ത അനുയായികള്‍ തന്നെ പുടിനെ കൊല്ലും'; സെലന്‍സ്‌കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌