നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ നാടകം; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മുന്‍ പ്രധാനമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th February 2023 03:37 PM |
Last Updated: 27th February 2023 03:37 PM | A+A A- |

പുഷ്പകമാല്‍ ദഹല്‍, കെ പി ശര്‍മ ഒലി/ട്വിറ്റര്‍
നേപ്പാളില്‍ വീണ്ടും ഭരണപ്രതിസന്ധി. പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹലിനുള്ള പിന്തുണ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ പാര്‍ട്ടി സിപിഎന്‍-യുഎംഎല്‍ പിന്‍വലിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്തുണ പിന്‍വലിക്കുന്നതിലേക്ക് നയിച്ചത്. രണ്ടു മാസം മുന്‍പാണ് നേപ്പാളില്‍ തെരഞ്ഞെടുപ്പ് നടന്നത്.
'നേപ്പാള്‍ പ്രധാനമന്ത്രി മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനാലും പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള സമവാക്യങ്ങള്‍ മാറിയതിനാലും, സര്‍ക്കാരില്‍നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചിരിക്കുകയാണ്.'-സിപിഎന്‍-യുഎംഎല്‍ വൈസ് ചെയര്‍മാന്‍ ബിഷ്ണു പൗദേല്‍ പ്രസ്താവനയില്‍ വ്യക്കമാക്കി.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേപ്പാള്‍ കോണ്‍ഗ്രസ് നേതാവ് റാം ചന്ദ്ര പൗദേലിനെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രി പുഷ്പകമാല്‍ ദഹല്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല എന്നാണ് കെ പി ശര്‍മ ഒലിയുടെ നിലപാട്. സുബാസ് ബെംബാങ്ങിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സിപിഎന്‍-യുഎംഎല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നേപ്പാളി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുഷ്പകമാല്‍ ദഹലിന്റെ സിപിഎന്‍ മാവോയിസ്റ്റ് മത്സരിച്ചത്. തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാണ് കെപി ശര്‍മ ഒലിയുടെ സിപിഎന്‍-യുഎംഎല്‍ മത്സരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം, ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സഖ്യമുണ്ടാക്കുകയായിരുന്നു. പ്രധാനമന്ത്രി സ്ഥാനം രണ്ടര വര്‍ഷം പുഷ്പകമാല്‍ ദഹലിനും അടുത്ത രണ്ടര വര്‍ഷം കെ പി ശര്‍മ ഒലിക്കും എന്നായിരുന്നു ധാരണ.
ഈ വാര്‍ത്ത കൂടി വായിക്കൂ 'അടുത്ത അനുയായികള്‍ തന്നെ പുടിനെ കൊല്ലും'; സെലന്‍സ്‌കി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ