ഹോളോകോസ്റ്റ് പാഠ്യപദ്ധതിയില്‍; ഇസ്രയേലുമായി കൂടുതല്‍ അടുക്കാന്‍ യുഎഇ

നാസി ജര്‍മനിയില്‍ അരങ്ങേറിയ ജൂത വംശഹത്യയായ ഹോളോകോസ്റ്റ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് യുഎഇ
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

നാസി ജര്‍മനിയില്‍ അരങ്ങേറിയ ജൂത വംശഹത്യയായ ഹോളോകോസ്റ്റ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് യുഎഇ. പ്രൈമറി, സെക്കന്ററി സ്‌കൂളുകളിലെ ചരിത്ര പുസ്തകങ്ങളിലാണ് ഹോളോകോസ്റ്റ് ഉള്‍പ്പെടുത്തുന്നതെന്ന് അമേരിക്കയിലുള്ള യുഎഇ എംബസി വ്യക്തകമാക്കി. 

അതേസമയം, എംബസിയുടെ വെളിപ്പെടുത്തലിനോട് യുഎഇയുടെ വിദ്യാഭ്യാസ അതോറിറ്റി പ്രതികരിച്ചിട്ടില്ല. 2020ല്‍ ഇസ്രയേലുമായി യുഎഇ നയതന്ത്ര ബന്ധങ്ങള്‍ പുനരാരംഭിച്ചിരുന്നു. ഇസ്രയേലുമായി കൂടുതല്‍ സഹകരണം ഉറപ്പിക്കാനാണ് യുഎഇയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം സഖ്യമുണ്ടാക്കി ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിലെത്തിയതിന് ശേഷം, ഇസ്രയേല്‍ മന്ത്രി ജറുസലേം സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച് യുഎഇ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹോളോകോസ്റ്റ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം വന്നതെന്നും ശ്രദ്ധേയമാണ്. 

യുഎഇ നടപടിയെ സ്വാഗതം ചെയ്ത് അമേരിക്ക രംഗത്തൈത്തി. അബുദാബിയില്‍ നടക്കാന്‍ പോകുന്ന നെഗേവ് ഫോറം വര്‍ക്കിങ് ഗ്രൂപ്പ് മീറ്റിങിന് മുന്‍പായാണ് യുഎഇയുടെ സുപ്രധാന പ്രഖ്യാപനം വന്നത്. ബഹ്‌റിന്‍, ഈജിപ്ത്, ഇസ്രയേല്‍, മൊറോക്കോ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് മീറ്റിങ്ങില്‍ പങ്കെടുക്കുന്നത്. 

രണ്ടാം ലോക മഹായുദ്ധ കാലത്ത് 60 ലക്ഷം യൂറോപ്യന്‍ ജൂത വംശജരെ ഹിറ്റ്‌ലറുടെ നാസി സേന കൊന്നുതള്ളിയത്. ഇതിനെയാണ് ഹോളോകോസ്റ്റ് എന്നറിയിപ്പെടുന്നത്. ഹോളോകോസ്റ്റ് അടക്കമുള്ള വംശഹത്യകള്‍ക്ക് പിന്നാലെയാണ് 1948ല്‍ ജൂതന്‍മാര്‍ക്ക് പ്രത്യേക രാജ്യമെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ സ്ഥാപിതമായത്. പലസ്തീന്‍ അധിനിവേശം ചൂണ്ടിക്കാട്ടി അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ അംഗീകരിച്ചിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com