സി​ഗരറ്റ് വലിച്ചതിന് 15,000 രൂപ പിഴ, ഉടനെ കുറ്റി റോഡിലേക്കെറിഞ്ഞു, പിഴ അരലക്ഷം

സി​ഗരറ്റ് വലിച്ചതിന് 15,000 രൂപ മാത്രമായിരുന്നു പിഴയെങ്കിൽ സി​ഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതോടെ തുക ഉയർന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

‌ലണ്ടൻ: സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞ ബ്രിട്ടീഷ് പൗരന് 55,000രൂപ പിഴ. അലക്സ് ഡേവിസ് എന്നയാൾക്കാണ് കൗൺസിൽ അധികൃതർ പിഴ ചുമത്തിയത്. റോഡിൽ നിന്ന് സി​ഗരറ്റ് വലിച്ചതിനാണ് അലക്സിന് ആദ്യം പിഴ ലഭിച്ചത്. ഇതിനുപിന്നാലെ വലിച്ചുകൊണ്ടിരുന്ന സി​ഗരറ്റ് കുറ്റി അലക്സ് റോഡിലേക്കിട്ടു. ഇതോടെ പിഴ തുക ഉയർന്നു. 

ഗ്ലൗസെസ്റ്റർഷയറിലെ തോൺബറിയിൽ വച്ചാണ് അലക്സിന് പിടിവീണത്. സി​ഗരറ്റ് വലിച്ചതിന് 15,000 രൂപ മാത്രമായിരുന്നു പിഴയെങ്കിൽ സി​ഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതോടെ ഇത് 55,603 രൂപയായി ഉയർന്നു. അലക്സ് തന്റെ തെറ്റ് അം​ഗീകരിക്കാൻ തയ്യാറായെങ്കിലും പിഴ തുക അടയ്ക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് വിഷയം കോടതിയുടെ പരി​ഗണനയ്ക്ക് വിടുകയാണെന്ന് കൗൺസിൽ അം​ഗം പറഞ്ഞു. 

ലോകമെമ്പാടും ഏറ്റവും കൂടുതൽ വലിച്ചെറിയപ്പെടുന്നത് വലിച്ചുതീരാറായ സി​ഗരറ്റ് കുറ്റികളാണ്. ഇത് ഓരോ വർഷവും ഏകദേശം 766.6 ദശലക്ഷം കിലോഗ്രാം വിഷ മാലിന്യമുണ്ടാക്കുന്നെന്നുമാണ് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം പറയുന്നത്. ലോകത്താകമാനമുള്ള നൂറ് കോടി പുകവലിക്കാർക്കായി ആറ് ലക്ഷം കോടി സിഗരറ്റുകളാണ് ഓരോ വർഷവും ഉത്പാദിപ്പിക്കുന്നത്. സെല്ലുലോസ് അസറ്റേറ്റ് നാരുകൾ എന്നറിയപ്പെടുന്ന മൈക്രോപ്ലാസ്റ്റിക് ആണ് ഈ സിഗരറ്റുകളുടെ പ്രധാന ഘടകം. അതുകൊണ്ടുതന്നെ ഇവ അഴുകാൻ 18 മാസം മുതൽ 10 വർഷം വരെ സമയമെടുക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com