മോഷണക്കുറ്റത്തിന് പരസ്യമായി കൈവെട്ടല്‍; ജനക്കൂട്ടത്തിനു മുന്നില്‍ വച്ച്‌ ശിക്ഷ നടപ്പാക്കി താലിബാന്‍

മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചതായും ഗവര്‍ണറുടെ ഓഫിസ്
നാലു പേരുടെ കൈ പരസ്യമായി വെട്ടിമാറ്റി താലിബാന്റെ ശിക്ഷ നടപ്പാക്കല്‍/പിടിഐ ഫയല്‍
നാലു പേരുടെ കൈ പരസ്യമായി വെട്ടിമാറ്റി താലിബാന്റെ ശിക്ഷ നടപ്പാക്കല്‍/പിടിഐ ഫയല്‍

കാബൂള്‍:  മോഷണക്കുറ്റം ചുമത്തപ്പെട്ട നാലു പേരുടെ കൈ പരസ്യമായി വെട്ടിമാറ്റി താലിബാന്റെ ശിക്ഷ നടപ്പാക്കല്‍. കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തില്‍ ജനക്കൂട്ടത്തിന്റെ മുന്നില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. 

മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചതായും ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. കുറ്റവാളികളെ 35-39 തവണയാണ് ചാട്ടയടിച്ചതെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഹാജി സയീദ് പറഞ്ഞു. 

അംഗഛേദം വരുത്തുന്നതിനെതിരെ രാജ്യാന്തര തലത്തില്‍ താലിബാനെതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും പ്രാകൃതമായ നടപടികളുമായി മുന്നോട്ട് പോകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com