സീറ്റ് ബെൽറ്റ് ഇടാതെ കാറില്‍; മാപ്പു പറഞ്ഞ് ഋഷി സുനക്

യുകെയിൽ കാറിനുള്ളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാർക്ക് 100 പൗണ്ട് മുതൽ 500 പൗണ്ട് വരെയാണ് പിഴ.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: കാറിന്റെ സീറ്റ് ബെൽറ്റിടാതെ വീഡിയോ ചിത്രീകരിച്ചതിന് ക്ഷമ ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനാണ് അദ്ദേഹം സീറ്റ് ബെൽറ്റ് ഊരിയതെന്നും തെറ്റ് പറ്റിയതായി സമ്മതിക്കുന്നുവെന്നും ഋഷി സുനക് അറിയിച്ചതായി  വക്താവ് പറഞ്ഞു. സീറ്റ് ബെൽറ്റ് വളരെ പ്രധാനമാണെന്നും എല്ലാവരും അത് ധരിക്കണമെന്നും ഋഷി സുനക് അറിയിച്ചു.  

യുകെയിൽ കാറിനുള്ളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാർക്ക് 100 പൗണ്ട് മുതൽ 500 പൗണ്ട് വരെയാണ് പിഴ. കേസ് പീന്നിട് കോടതി വരെ എത്താനും സാധ്യതയുണ്ട്. അതേസമയം പ്രധാനമന്ത്രിയുടെ വീഡിയോ പുറത്ത് വന്നതോടെ പ്രതിപക്ഷ പാർട്ടികളും വിമർശിച്ച് രം​ഗത്തെത്തി.

ഇത് വളരെ വേദനാജനകമായ കാഴ്ചയാണെന്നും സീറ്റ് ബെൽറ്റ്, ഡെബിറ്റ് കാർഡ്, ട്രെയിൻ സർവീസ്, സമ്പദ് വ്യവസ്ഥ തുടങ്ങിയവ കൈകാര്യം ചെയ്യാൻ ഇപ്പോഴും ഋഷി സുനക്കിന് അറിയില്ലെന്നും പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടി ആക്ഷേപിച്ചു.

രാജ്യത്തുടനീളമുള്ള നൂറിലധികം പ്രോജക്ടുകൾക്ക് ധനസഹായം നൽകുന്നതിനുള്ള സർക്കാരിന്റെ പുതിയ ലെവലിങ് അപ്പ് ഫണ്ടിനെ കുറിച്ച് ചിത്രീകരിച്ച വീഡിയോയിലാണ് പ്രതിഷേധത്തിനഹമായ സംഭവമുണ്ടായത്. പൊലീസ് ഉദ്യോ​ഗസ്ഥർ മോട്ടോർബൈക്കിൽ അദ്ദേഹത്തിന്റെ കാറിന് അകമ്പടി സേവിക്കുന്നതും വീഡിയോയിൽ കാണാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com