ഇത് മുതലയുടെ നന്മയോ?, വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം 'തിരിച്ചെത്തിച്ചു', ഞെട്ടി സോഷ്യല്‍മീഡിയ- വീഡിയോ 

വെള്ളത്തില്‍ ഏറ്റവും അപകടകാരിയായ ജീവിയാണ് മുതല
കുഞ്ഞിന്റെ മൃതദേഹവുമായി മുതല നീന്തുന്ന തരത്തിലുള്ള വീഡിയോ ദൃശ്യം
കുഞ്ഞിന്റെ മൃതദേഹവുമായി മുതല നീന്തുന്ന തരത്തിലുള്ള വീഡിയോ ദൃശ്യം

വെള്ളത്തില്‍ ഏറ്റവും അപകടകാരിയായ ജീവിയാണ് മുതല. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറുന്ന മുതലയുടെ അപൂര്‍വ്വ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്. വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തുവച്ച്  മുതല നീന്തുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് ബോട്ട് ലക്ഷ്യമാക്കി നീങ്ങിയ മുതലയുടെ പുറത്തുനിന്ന് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ എടുക്കുന്നതും വീഡിയോയില്‍ കാണാം. 

ഇന്തോനേഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  വീഡിയോയുമായി ബന്ധപ്പെട്ട്  വ്യത്യസ്ത കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് മുതലയല്ലെന്നും രക്ഷാപ്രവര്‍ത്തകനാണെന്നുമാണ് ചില കമന്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com