'ആകെ തകര്‍ന്നിരിക്കുമ്പോള്‍ മുഖത്ത് അടി കിട്ടിയ പോലെ'; അമ്മയുടെ മരണത്തില്‍ അവധിയെടുത്ത ജീവനക്കാരന് പിരിച്ചുവിടല്‍ നോട്ടീസ്, കുറിപ്പ്  

ദീര്‍ഘനാളായി അര്‍ബുദത്തോടു പോരാടിക്കൊണ്ടിരുന്ന, ടോമിയുടെ അമ്മ ഡിസംബറിലാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അമ്മ മരിച്ചതിനെത്തുടര്‍ന്ന് അവധിയെടുത്തു തിരികെ ജോലിയില്‍ കയറിയതിനു പിന്നാലെ പിരിച്ചുവിട്ടെന്ന് ഗൂഗിള്‍ ജീവനക്കാരന്റെ കുറിപ്പ്. ആകെ തകര്‍ന്നിരിക്കുമ്പോള്‍ മുഖത്ത് അടി കിട്ടിയ പോലെയായിരുന്നു അതെന്ന, ടോമി യോര്‍ക്കിന്റെ കുറിപ്പ് വൈറല്‍ ആയി. 

ദീര്‍ഘനാളായി അര്‍ബുദത്തോടു പോരാടിക്കൊണ്ടിരുന്ന, ടോമിയുടെ അമ്മ ഡിസംബറിലാണ് മരിച്ചത്. ചടങ്ങുകള്‍ക്കുശേഷം ജോലിക്കു കയറി നാലാം ദിനം പിരിച്ചുവിട്ടെന്നുള്ള അറിയിപ്പ് ലഭിച്ചെന്ന് ടോമി പറയുന്നു. ''കഴിഞ്ഞയാഴ്ച ഗൂഗിള്‍ എന്നെ പിരിച്ചുവിട്ടു. അമ്മ മരിച്ചതിന്റെ അവധിക്കുശേഷം ജോലിക്കുകയറി നാലാംനാള്‍ ആയിരുന്നു അത്. ഇപ്പോള്‍ ആകെ തളര്‍ന്ന് നിരാശനായ അവസ്ഥയിലാണ്- ടോമി ലിങ്ക്ഡ് ഇന്നില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

കുഞ്ഞിന്റെ ജനനത്തിനായി പ്രതീക്ഷിച്ചിരിക്കുന്ന മാതാപിതാക്കളെ പിരിച്ചുവിട്ട കഥകള്‍ കേട്ടിട്ടുണ്ട്. വളരെ മോശം കഥകളും കേട്ടിട്ടുണ്ട്. പക്ഷേ, നേരിട്ട് അനുഭവിച്ചപ്പോള്‍ മുഖത്തേറ്റ അടിയായി തോന്നി. നമ്മള്‍ തകര്‍ന്നിരിക്കുമ്പോള്‍ അടി കിട്ടുന്നതിന് തുല്യമാണിത്'' ടോമി എഴുതി. 2021ലാണ് ടോമി ഗൂഗിളില്‍ ജോലിക്ക് കയറിയത്. 

12000 പേരെ പിരിച്ചുവിടുന്നതായി ഗുഗിള്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com