യുണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ അഫ്​‌​ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് വിലക്ക്

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും പെൺകുട്ടികളെ വിലക്കിയിരിക്കുന്നുവെന്നാണ് ഉത്തവരിൽ പറയുന്നത്.
യുണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ പെൺകുട്ടികൾക്ക് വിലക്ക്/ ചിത്രം എഎൻഐ
യുണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ പെൺകുട്ടികൾക്ക് വിലക്ക്/ ചിത്രം എഎൻഐ

കാബൂൾ: അഫ്ഗാനിൽ യുണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ പെൺകുട്ടികൾക്ക് താലിബാന്റെ വിലക്ക്. താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെതാണ് ഉത്തരവ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും പെൺകുട്ടികളെ വിലക്കിയിരിക്കുന്നുവെന്നാണ് ഉത്തവരിൽ പറയുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന യുണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയിൽ നിന്നാണ് പെൺകുട്ടികളെ വിലക്കിയത്. സർക്കാരിതര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. 

യൂണിവേഴ്സി‌റ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും അഫ്ഗാൻ പെൺകുട്ടികളെ വിലക്കിയതിനെതിരെ മനുഷ്യാവകാശ സംഘടനകളടക്കം നിരവധി സംഘടനകൾ രംഗത്തെത്തി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും ജോലിയും നിഷേധിക്കുന്നത് ഇസ്ലാമിക നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി നിരവധി മുസ്ലീം രാഷ്ത്രങ്ങളും രം​ഗത്തെത്തി.

2021 ആഗസ്റ്റ് 15 മുതൽ പെൺകുട്ടികളുടെ ഹയർസെക്കൻഡറി വിദ്യാഭ്യാസം റദ്ദാക്കിയിരുന്നു. കൂടാതെ പാർക്ക്, ജിം, പൊതു ശൗചാലയങ്ങൾ പോലുള്ള പൊതുയിടങ്ങളിലും സ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്യമില്ല. ഇതിലൂടെ താലിബാർ അഫ്​ഗാൻ സ്‌ത്രീകളെ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടാനാണ് ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയർന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com