'കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം'; പെഷവാര്‍ ഭീകരാക്രമണം; അപലപിച്ച് ഇന്ത്യ

പാകിസ്ഥാനിലെ പെഷവാറില്‍ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ പെഷവാറില്‍ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. 'ഇന്നലെ പെഷവാറില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇന്ത്യ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. നിരവധിപേരുടെ ജീവന്‍ അപഹരിച്ച ഈ ആക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.' വിദേശകാര്യ മന്ത്രാലം വക്താവ് അരിന്ദം ബഗ്ചി ട്വിറ്ററില്‍ കുറിച്ചു. 

അതേസമയം, ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി. 221പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയതായി സംശയിക്കുന്നയാളുടെ തല കണ്ടെടുത്തതായി പെഷവാര്‍ പൊലീസ് അറിയിച്ചു. സൈനിക, പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോഴാണ് ഉച്ചയ്ക്ക് 1.40ന് മുന്‍നിരയില്‍ ഇരുന്ന ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തകവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചാകാം ചാവേര്‍ പള്ളിയ്ക്ക് അകത്ത് കടന്നതെന്ന് പെഷവാര്‍ കാപിറ്റല്‍ സിറ്റി പൊലീസ് ഓഫീസര്‍ മുഹമ്മദ് അയ്ജാസ് പറഞ്ഞതായി പാകിസ്ഥാനിലെ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ ശരിക്കുള്ള കണക്ക് തെരച്ചില്‍ അവസാനിപ്പിച്ചാല്‍ മാത്രമേ വ്യക്തമാകുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com