'പസഫിക് സമുദ്രം നിങ്ങളുടെ ആധിപത്യത്തിലല്ല'; മിസൈലുകള്‍ വെടിവെച്ചിട്ടാല്‍ യുദ്ധം, അമേരിക്കയ്ക്ക് കിമ്മിന്റെ സഹോദരിയുടെ മുന്നറിയിപ്പ്

തങ്ങള്‍ പരീക്ഷിക്കുന്ന മിസൈലുകള്‍ വെടിവെച്ചിടാനുള്ള ഏത് നീക്കവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് ഉത്തര കൊറിയ
കിം യോ ജോങ്/എഎഫ്പി
കിം യോ ജോങ്/എഎഫ്പി

ങ്ങള്‍ പരീക്ഷിക്കുന്ന മിസൈലുകള്‍ വെടിവെച്ചിടാനുള്ള ഏത് നീക്കവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് ഉത്തര കൊറിയ. പസഫിക് മഹാസമുദ്രം അമേരിക്കയുടെയും ജപ്പാന്റെയും ആധിപത്യത്തിന് കീഴിലല്ലെന്നും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു. 

പെസഫക്കില്‍ കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന സൂചനയും കിമ്മിന്റേതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 

ദക്ഷിണ കൊറിയയുമായും ജപ്പാനുമായുമുള്ള അമേരിക്കയുടെ സംയുക്ത സൈനിക അഭ്യാസങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഉത്തര കൊറിയയുടെ രൂക്ഷ പ്രതികരണം വന്നിരിക്കുന്നത്. 

അമേരിക്കയുടെ സൈനിക അഭ്യാസങ്ങള്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുകയാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താ വിഭാഗം മേധാവി പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയില്‍ പറയുന്നു. 

ഉത്തരകൊറിയയുടെ ഉത്തരവാദിത്തമില്ലാത്ത ആണവ, മിസൈല്‍ വികസനമാണ് സ്ഥിതി വഷളാക്കാന്‍ കാരണമെന്ന് ദക്ഷിണ കൊറിയയുടെ ഉത്തര കൊറിയന്‍ ബന്ധം കൈകാര്യം ചെയ്യുന്ന സൗത്ത് കൊറിയന്‍ യൂണിഫിക്കേഷന്‍ മിനിസിട്രി പ്രതികരിച്ചു. 

ബി 52 ബോംബര്‍ ജെറ്റുകള്‍ അടക്കം അണിനിരത്തി അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. ഫ്രീഡം ഷീല്‍ഡ് എന്ന് പേരിട്ടിരുന്ന ഈ സൈനിക പരിശീലനം പത്തുദിവസം നീണ്ടുനിന്നു. ഉത്തര കൊറിയന്‍ മിസൈലുകള്‍ ദക്ഷിണ കൊറിയയും ജപ്പാനും വെടിവെച്ചിടുന്നത് സ്ഥിരമാണ്. എന്നാല്‍ മിസൈലുകള്‍ തകര്‍ക്കുന്നതില്‍ അമേരിക്ക ഇതുവരെയും നേരിട്ട് ഇടപെട്ടിട്ടില്ല. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com