ആരാ പറഞ്ഞേ... തൂങ്ങിക്കിടന്ന് ഇരയെ പിടിക്കില്ല എന്ന്?; പാമ്പിന്റെ അഭ്യാസം- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2023 12:34 PM  |  

Last Updated: 15th March 2023 12:34 PM  |   A+A-   |  

snake

കാക്കയെ ചുറ്റിവരിഞ്ഞിരിക്കുന്ന പാമ്പിന്റെ ദൃശ്യം

 

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് കാണുമ്പോള്‍ തന്നെ ഭയപ്പെടുത്തുന്നതാണ്. ഇപ്പോള്‍ ടിവി ആന്റിനയില്‍ തൂങ്ങിക്കിടന്ന് പാമ്പ് കാക്കയെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഫുട്‌ബോള്‍ ട്വീറ്റ്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടിവി ആന്റിനയില്‍ തൂങ്ങിക്കിടക്കുകയാണ് പാമ്പ്. പാമ്പിന്റെ വായില്‍ കാക്കയുടെ തലയുണ്ട്. ചത്ത നിലയിലാണ് കാക്ക. ഉടന്‍ തന്നെ കാക്കയെ ചുറ്റിവരിഞ്ഞ് ഭക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

കുഞ്ഞ് ജിറാഫിന്റെ കഴുത്തിൽ പിടിമുറുക്കി പെൺ സിംഹം, കുതിച്ചുപാഞ്ഞെത്തി അമ്മ; വിഡിയോ വൈറല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ