യുവതിയെ കൊന്ന് ഹൃദയം പുറത്തെടുത്തു, കറിവെച്ച് വീട്ടുകാര്‍ക്ക് വിളമ്പി; പ്രതിക്ക് അഞ്ചു ജീവപര്യന്തം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2023 12:42 PM |
Last Updated: 17th March 2023 12:42 PM | A+A A- |

ലോറന്‍സ് പോള്‍, ഫോട്ടോ: ട്വിറ്റർ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ യുവതിയെ കൊന്ന് ഹൃദയം പുറത്തെടുത്ത ശേഷം പാചകം ചെയ്ത കേസില്‍ 44കാരന് ജീവപര്യന്തം തടവ്. യുവതിയെ കൊന്നതിന് പുറമേ രണ്ടുപേരെ കൂടി കുത്തിക്കൊന്ന കേസില്‍ 44കാരനായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണിനെയാണ് ഒക്ലഹോമയിലെ കോടതി അഞ്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊലപാതകം അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കോടതി വിധി.
2021ലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മറ്റൊരു കേസില്‍ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഒരുമാസത്തിനകമാണ് കൊലപാതകം നടന്നത്. ആന്‍ഡ്രിയ ബ്ലാങ്കന്‍ഷിപ്പ് എന്ന യുവതിയെ കൊന്നാണ് ഹൃദയം പുറത്തെടുത്തത്. തുടര്‍ന്ന് ബന്ധുവിന്റെ വീട്ടിലെത്തി ഉരുളക്കിഴങ്ങും ചേര്‍ത്ത് ഹൃദയം പാചകം ചെയ്യുകയായിരുന്നു. ബന്ധുക്കളായ ദമ്പതികള്‍ക്ക് പാചകം ചെയ്ത ഇറച്ചി നല്‍കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് നാലു വയസുള്ള കുട്ടിയെ അടക്കം രണ്ടുപേരെ കൂടി കുത്തിക്കൊന്നതായും കണ്ടെത്തി. ബന്ധുവിന്റെ ചെറുമകളാണ് നാലു വയസുകാരി. ബന്ധുക്കളായ ദമ്പതികളില്‍ 67കാരനായ അമ്മാവനാണ് കൊല്ലപ്പെട്ട മൂന്നാമത്തെയാള്‍. മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ലോറന്‍സിന് അഞ്ചു ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
മയക്കുമരുന്ന് കേസിലാണ് ഇതിന് മുന്‍പ് ലോറന്‍സ് തടവുശിക്ഷ അനുഭവിച്ചത്. 20 വര്‍ഷത്തെ ജയില്‍വാസത്തിനാണ് ശിക്ഷിച്ചത്. എന്നാല്‍ ശിക്ഷയില്‍ ഇളവു ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ലോറന്‍സ് ജയില്‍ മോചിതനാവുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വീണ്ടും ആഞ്ഞടിച്ച് ഫ്രഡ്ഡി ചുഴലിക്കാറ്റ്; ദക്ഷിണാഫ്രിക്കയിൽ മരണം 400 കടന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ