ഊരിത്തെറിച്ച ടയറില്‍ തട്ടി വായുവിലേക്ക് ഉയര്‍ന്ന് പൊങ്ങി; കാര്‍ മലക്കം മറിഞ്ഞ് നിലത്ത് വീണ് തകര്‍ന്നു- നടുക്കുന്ന ദൃശ്യം

By സമകാലിക മലയാളം ഡെസ്ക്  |   Published: 28th March 2023 04:50 PM  |  

Last Updated: 28th March 2023 04:50 PM  |   A+A-   |  

accident

ടയര്‍ തട്ടി കാര്‍ ഉയര്‍ന്നുപൊങ്ങുന്ന ദൃശ്യം

 

പിക്ക് അപ്പ് വാനില്‍ നിന്ന് ഊരിത്തെറിച്ച ടയറില്‍ തട്ടി വായുവിലേക്ക് ഉയര്‍ന്ന് പൊങ്ങി മലക്കം മറിഞ്ഞ് നിലത്ത് വീണ് തകര്‍ന്ന കാറിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ടെസ്ലയുടെ ഡാഷ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. 

പിക്ക് അപ്പ് വാനിന്റെ  ടയര്‍ ഊരിത്തെറിക്കുന്നതും അടുത്ത ട്രാക്കിലുണ്ടായിരുന്ന കാറിലേക്ക് വന്ന് ടയര്‍ ഇടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ കാര്‍ വായുവിലേക്ക് ഉയര്‍ന്ന് പൊങ്ങി കറങ്ങി നിലത്ത് വീണ് തകരുകയായിരുന്നു. കാറിന്റെ വിവിധ ഭാഗങ്ങള്‍ ചിതറി തെറിക്കുന്നതും വീഡിയോയില്‍ കാണാം. 

അപകടത്തിന് ശേഷവും വായുവില്‍ നിന്ന് താഴെ വീണ ടയര്‍ കാറിലേക്ക് വീണ്ടും വന്ന് പതിക്കുന്നുണ്ട്. ഈ വാഹനങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്ന ടെസ്ല കാറിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. കിയയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

പിക്ക് അപ്പ് വാനിന്റെ ഇടത് വശത്ത് മുന്‍ഭാഗത്ത് നിന്നുള്ള ടയറാണ് ഊരിത്തെറിച്ചത്. ഈ വാഹനം  നിയന്ത്രണം നഷ്ടമായി റോഡിന്റെ ഒരു വശത്ത് ഇടിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.  കാറിലുണ്ടായിരുന്ന ഡ്രൈവര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണ് എന്ന കാര്യം വ്യക്തമല്ല. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

"പറ്റില്ലെങ്കില്‍ അവസാനിപ്പിച്ചുകൂടെ", എളുപ്പമായിരിക്കില്ല; ടോക്‌സിക് ബന്ധങ്ങളില്‍ നിന്ന് എങ്ങനെ പുറത്തുകടക്കും?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ