കാനഡയില്‍ വീണ്ടും മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം 

കാനഡയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം
കാനഡയിലെ ഗാന്ധി പ്രതികമൡലൊന്ന്/ട്വിറ്റര്‍
കാനഡയിലെ ഗാന്ധി പ്രതികമൡലൊന്ന്/ട്വിറ്റര്‍

കാനഡയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സൈമണ്‍ ഫ്രാസര്‍ യൂണിവേഴ്‌സിറ്റിയി സ്ഥാപിച്ചിരുന്ന പ്രതിമയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ഖലിസ്ഥാന്‍ അനുകൂലികള്‍ ഹാമിള്‍ട്ടനില്‍ ഗാന്ധി പ്രതിമ തകര്‍ത്ത് ദിവസങ്ങള്‍ കഴിയുമ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. 

മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തതില്‍ ശക്തമായി അപലപിക്കുന്നെന്ന് കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രതികരിച്ചു. കഴിഞ്ഞ 23നാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ ഹാമിള്‍ട്ടണിലെ പ്രതിമ തകര്‍ക്കുകയും സ്േ്രപ പെയ്ന്റ് അടിക്കുകയും ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റിച്ച്മൗണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രതിമയും തകര്‍ത്തിരുന്നു. 

കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂലുകള്‍ നിരവധി ക്ഷേത്രങ്ങളും മറ്റും ആക്രമിച്ചിരുന്നു. ഫെബ്രുവരി പതിമൂന്നിന് മിസിസൗഗയിലെ രാമക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമനത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.  അമൃത്പാല്‍ സിങിനെ അറസ്റ്റ് ചെയ്യാനുള്ള പഞ്ചാബ് പൊലീസിന്റെ നീക്കത്തെ തുടര്‍ന്ന കാനഡലിയെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ സമരം നടത്തിയിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com