യുഎസ് ആർമി ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒൻപത് സൈനികർ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2023 09:09 PM |
Last Updated: 30th March 2023 09:09 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ന്യൂയോർക്ക്: യുഎസ് ആർമിയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒൻപത് സൈനികർ മരിച്ചു. കെന്റക്കിയിൽ പതിവ് പരിശീലന പറക്കലിനിടെയാണ് രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്.
എച്എച് 60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ക്രൂ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. വ്യോമാക്രമണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉൾപ്പെടെ വിവിധ സൈനിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കണ്ടാല്‍ പേടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...; ലോകത്തെ 'ഏറ്റവും വലിയ' പെരുമ്പാമ്പ്- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ