കുതിരപ്പുറത്തു നിന്നു വീണ് അപകടം; മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റ് സിയന്ന വിയർ അന്തരിച്ചു 

കുതിര സവാരി ചെയ്യുന്നതിനിടെ കുതിരപ്പുറത്തു നിന്ന് വീണാണ് അപകടമുണ്ടായത്
സിയന്ന വിയർ/ ചിത്രം: ഇൻസ്റ്റ​ഗ്രാം
സിയന്ന വിയർ/ ചിത്രം: ഇൻസ്റ്റ​ഗ്രാം

സിഡ്നി: കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റും ഓസ്ട്രേലിയൻ ഫാഷൻ മോഡലുമായ സിയന്ന വിയർ(23) അന്തരിച്ചു. കഴിഞ്ഞ മാസം ഓസ്ട്രേലിയയിൽ കുതിര സവാരി ചെയ്യുന്നതിനിടെ കുതിരപ്പുറത്തു നിന്ന് വീണാണ് അപകടമുണ്ടായത്. 

ഏപ്രിൽ രണ്ടാം തിയതി വിൻഡ്‌സർ പോളോ ഗ്രൗണ്ടിൽ സവാരി നടത്തുന്നതിനിടെയാണ് സിയന്ന കുതിരപ്പുറത്തു നിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ സിയന്ന ആഴ്ച്ചകളോളം ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. മെയ് നാല്, വ്യാഴാഴ്ച്ചയാണ് മരണം സ്ഥിരീകരിച്ചത്. 

സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും സൈക്കോളജിയിലും ഇരട്ട ബിരുദം നേടിയ സിയന്ന വിയർ 2022ലെ ഓസ്ട്രേലിയൻ മിസ്സ് യൂണിവേഴ്‌സ് മത്സരത്തിലെ 27 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു. മോഡലിങ്ങിന് പുറമേ കുതിരസവാരിയും സിയന്നയ്ക്ക് ഏറെ താത്പര്യമായിരുന്നും. മൂന്ന് വയസ്സ് മുതൽ കുതിരസവാരി നടത്തുന്നുണ്ടെന്നും അതില്ലാതെ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും സിയന്ന മുൻപ് പറഞ്ഞിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com