ട്രംപിന് തിരിച്ചടി; ലൈം​ഗിക പീഡനക്കേസിൽ കുറ്റക്കാരൻ, 50 ലക്ഷം ഡോളർ നഷ്‌ടപരിഹാരം

ലൈംഗിക പീഡനക്കേസിൽ ഡോണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാഷിങ്‌ടൺ: ലൈംഗിക പീഡനക്കേസിലും മാനനഷ്ടക്കേസിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. എഴുത്തുകാരി 
ജീന്‍ കരോളിന്റെ പീഡന പരാതിയിൽ ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി കണ്ടെത്തി. രണ്ട് കേസുകളിലായി ട്രംപ് അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. 

1995-96 കാലഘട്ടത്തില്‍ ഡോണള്‍ഡ് ട്രംപില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്നായിരുന്നു അമേരിക്കന്‍ എഴുത്തുകാരി ജീന്‍ കരോളിന്റെ പരാതി. മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിനുള്ളില്‍ വെച്ചാണ് ട്രംപ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് കരോളിന്റെ ആരോപണം.

സംഭവം നടക്കുന്ന കാലത്ത് ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു. ഒരിക്കല്‍ തന്റെ പെണ്‍സുഹൃത്തിനായി ഒരു സ്യൂട്ട് തെരഞ്ഞെടുക്കണമെന്ന് മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് ടെലിവിഷൻ അവതാരികയായിരുന്ന തന്നോട് ആവശ്യപ്പെട്ടു. 

തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് എത്തിയ തന്നെ ഡോണാള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും കരോള്‍ പറഞ്ഞു. പേടി കാരണമാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്ന് കരോള്‍ പറഞ്ഞിരുന്നു. അതേസമയം ജീന്‍ കരോൾ നുണ പറയുകയാണെന്നും ആരോപണങ്ങൾ നിഷേധിക്കുന്നതായും ട്രംപ് കോടതിയെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്രംപ് ലൈം​ഗിക ചൂഷണം നടത്തിയെന്ന് തെളിഞ്ഞു

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com