എർദോഗന് നിർണായകം; തുർക്കിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2023 08:53 AM  |  

Last Updated: 14th May 2023 10:31 AM  |   A+A-   |  

turkey

റജബ് ത്വയ്യിബ് ഉർദുഗാൻ/ ട്വിറ്റർ

അങ്കാറ: തുർക്കിയിൽ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. രണ്ട് ദശാബ്ദമായി ഭരണം കയ്യാളുന്ന തയ്യീപ് എർദോഗൻ ഒരിക്കൽ കൂടി ജനവിധി തേടുന്നു. പീപ്പിൾ അലയൻസ് സ്ഥാനാർഥിയായ ഉർദുഗാനെതിരെ പ്രതിപക്ഷത്തെ ആറു പാർട്ടികളുടെ സഖ്യമായ നാഷൻ അലയൻസിന്റെ സ്ഥാനാർഥി കെമാൽ ക്ലിച്ച്ദരോലാണ് നേരിടുന്നത്. 

നേഷൻ അലയൻസ് എന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥി സിഎച്പി പാർട്ടിയുടെ നേതാവ് 74കാരനായ കെമാൽ ക്ലിച്ച്ദരോൽ. ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് രൂപീകരിച്ച പാര്‍ട്ടിയാണ് സിഎച്ച്പി. ഇടതുപക്ഷ പാർട്ടികളും വലതുപക്ഷ സംഘടനകളും ഇസ്ലാമിസ്റ്റ് പാർട്ടികളും എല്ലാം ചേർന്നതാണ് നേഷൻ അലയൻസ്.

സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവുമാണ് എർദോഗന്റെ മുന്പിലെ വെല്ലുവിളി. 50,000 ത്തിലധികം മനുഷ്യജീവനുകളെടുത്ത ഭൂകമ്പത്തിൽ ഭരണകൂടം വേഗത്തിൽ ഇടപെട്ടിട്ടില്ല എന്ന വിമർശനവും പ്രതിപക്ഷം ശക്തമായി ഉയർത്തുന്നു.എർദോഗൻ കൊണ്ടുവന്ന പ്രസിഡൻഷ്യൽ രീതി പൊളിച്ചെഴുതുമെന്നതാണ് നേഷൻ അലയൻസിന്റെ പ്രധാന വാഗ്ദാനം. ഇന്ന് രാത്രിയോടെ ഫലമറിഞ്ഞു തുടങ്ങും.

51 ശതമാനം വോട്ടുകളാണ് ജയിക്കാൻ വേണ്ടത്. ഇല്ലെങ്കിൽ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങും. അഭിപ്രായ സർവേകളിൽ ക്ലിച്ച്ദരോലുവിനാണ് നേരിയ മുൻതൂക്കം. മത്സരത്തിൽനിന്ന് പിന്മാറിയ മുഹറം ഇൻസെയുടെ വോട്ടുകൾ സാധുതയുള്ളതായി കണക്കാക്കുമെന്നും രണ്ടാം റൗണ്ട്‌ വരെ പിന്മാറ്റം പരിഗണിക്കില്ലെന്നും തുർക്കി ഇലക്ടറൽ ബോർഡ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എന്റെ മക്കളാണേ സത്യം... എനിക്ക് അവരെ അറിയില്ല'; ലൈം​ഗിക പീഡനക്കേസിൽ ട്രംപ്; അപ്പീൽ നൽകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ