ട്രെയിനില്‍ പോകാവുന്ന ദൂരത്തിന് വിമാനം വേണ്ട; ആഭ്യന്തര വിമാനയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഫ്രാന്‍സ് 

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാരിസ്: രണ്ടര മണിക്കൂര്‍ കൊണ്ട് ട്രെയിനില്‍ എത്താവുന്ന ദൂരത്തേക്കുള്ള വിമാന യാത്ര വിലക്കി ഫ്രാന്‍സ്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബിസിസി റിപ്പോര്‍ട്ട് ചെയ്തു. 

പുതിയ തീരുമാനത്തോടെ പാരീസിനെയും നോത്, ലിയോം, ബോര്‍ഡോ തുടങ്ങിയ സമീപ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന വിമാനസര്‍വീസുകള്‍ ഇല്ലാതാകും. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള നയത്തിലെ കരുത്തുറ്റ നീക്കമാണ് നടപടിയെന്ന് ഫ്രഞ്ച് ഗതാഗതമന്ത്രി ക്ലമന്റ് ബനോ പറഞ്ഞു.

യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ സജ്ജമാക്കണമെന്നും വിമാനയാത്ര വിലക്കിക്കൊണ്ടുള്ള നിയമത്തില്‍ നിര്‍ദേശമുണ്ട്. കൃത്യമായ ഇടവേളകളില്‍ സമയക്രമം പാലിച്ച്  സര്‍വീസുകള്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com