പെൻഷൻ 'അടിച്ചുമാറ്റണം'; അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്‌ത് സൂക്ഷിച്ചത് ആറു വർഷം, അറസ്റ്റ്

അമ്മയുടെ മൃതദേഹം ആറു വർഷം മമ്മിഫൈ ചെയ്‌ത് സൂക്ഷിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പെൻഷൻ മുടങ്ങാതിരിക്കാൻ അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്‌ത് ആറു വർഷം സൂക്ഷിച്ച മകൻ അറസ്റ്റിൽ. ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തെ താമസക്കാരിയായിരുന്ന ഹെൽഗ മരിയ ഹെങ്‌ബാർത്ത് എന്ന സ്ത്രീ ആറു വർഷങ്ങൾക്ക് മുൻപ് 86-ാം വയസിലാണ് മരിക്കുന്നത്. അമ്മ മ‌രിച്ചത് പുറത്തറിഞ്ഞാൽ ഇവരുടെ പെൻഷൻ പണം കിട്ടില്ലെന്ന് മനസിലായതോടെ മകൻ അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്‌തു കട്ടിലിൽ കിടത്തി. അയൽവാസികളോട് അമ്മ ജർമ്മനിയിലെ ബന്ധു വീട്ടിൽ പോയെന്ന് തെറ്റുദ്ധരിപ്പിക്കുകയും ചെയ്‌തു. ഇയാളും ഇതേ വീട്ടിൽ തന്നെയായിരുന്നു താമസം.

ആറു വര്‍ഷത്തിനിടെ അമ്മയുടെ പെന്‍ഷന്‍ തുകയായ 1,56,000 പൗണ്ട് അതായത് 1.59 കോടിയിലധികം രൂപ ഇയാള്‍ കൈപ്പറ്റി. അതേ സമയം ഈ ആറു വർഷത്തിനിടെ ഹെൽ​ഗയുടെ ഹെല്‍ത്ത് ഒരിക്കൽ പോലും കാര്‍ഡ് ക്ലെയിം ചെയ്യപ്പെട്ടിരുന്നില്ല. കോവിഡ് കാലത്ത് പോലും ചികിത്സ തേടാതിരിക്കുകയും ചെയ്തതോടെ അധികൃതര്‍ക്ക് സംശയം തോന്നി.

ഇതേ തുടര്‍ന്ന് ഹെല്‍ഗയുടെ അപ്പാര്‍ട്ട്മെന്‍റില്‍ നടത്തിയ പരിശോധനയിൽ ഇവരുടെ മൃതദേഹം മമ്മിഫൈ ചെയ്‌തു കിടക്കയിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി. തുടർന്ന് പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ഹെല്‍ഗ മരിച്ചിട്ട് ആറ് വർഷമായെന്ന് തിരിച്ചെറിഞ്ഞത്. പിന്നാലെ 60കാരനായ ഇവരുടെ മകൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com