ഒളിഞ്ഞു നോട്ടം, മോശം മെസേജുകൾ; മകളെ ശല്യം ചെയ്‌ത അമ്മയ്‌ക്ക് 6 മാസം തടവ്

By സമകാലിക മലയാളം ഡെസ്ക്       |   Published: 16th September 2023 04:37 PM  |  

Last Updated: 16th September 2023 04:37 PM  |   A+A-   |  

jail

പ്രതീകാത്മക ചിത്രം

 

സിയോൾ: മകളെ ശല്യം ചെയ്‌ത അമ്മയ്‌ക്ക് ആറു മാസം തടവു ശിക്ഷ. ദക്ഷിണ കൊറിയയിലെ ഡേജിയോൺ ജില്ലാ കോടതിയാണ് 50കാരിയായ സ്ത്രീയ്‌ക്ക് ശിക്ഷ വിധിച്ചത്. ഫോണിലൂടെയും നേരിട്ടും അമ്മയുടെ ശല്യം രൂക്ഷമായതോടെയാണ് മകൾ പരാതി നൽകിയത്. 2021 ഡിസംബർ മുതൽ 2022 മേയ് വരെയുള്ള കാലഘട്ടത്തിൽ അമ്മ മകൾക്ക് 306 മെസേജുകളും 111 കോളുകളും ചെയ്‌തതായി കോടതി കണ്ടെത്തി.

ആദ്യം ബൈബിൾ വായിക്കണമെന്ന തരത്തിൽ വളരെ സാധാരണമായിട്ടായിരുന്നു സന്ദേശങ്ങൾ എന്നാൽ മെസേജുകൾക്ക് മകൾ പ്രതികരിക്കാതെ വന്നതോടെ അമ്മയുടെ ശൈലി മാറി. മകളുടെ ലൈം​ഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അപമാനകരമായ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. കൂടാതെ മകളെ ഒളിച്ചു പിന്തുടരുകയും വീട്ടിൽ ഒളിഞ്ഞു നോക്കുന്നതും പതിവായെന്നും മകളുടെ പരാതിയിൽ പറയുന്നു. 

തുടർന്ന് ജൂണിൽ പൊലീസ് അമ്മയ്‌ക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അതും ലംഘിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് കോടതി നീങ്ങിയത്. തടവു ശിക്ഷയ്‌ക്കൊപ്പം 40 മണിക്കൂർ ആന്റി സ്റ്റോക്കിങ് വിദ്യാഭ്യാസം ചെയ്യാനും കോടതി ഉത്തരവിട്ടു. ദക്ഷിണ കൊറിയയിൽ സ്റ്റോക്കിങ് ചെയ്യുന്നതായി കണ്ടെത്തിയാൽ കുറ്റക്കാർക്ക് പരമാവധി മൂന്ന് വർഷം വരെ തടവു ശിക്ഷ ലഭിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മലമുകളില്‍ 70കളില്‍ നിര്‍മ്മിച്ച ഡാമുകള്‍; തകര്‍ത്തതോ തകര്‍ന്നതോ?, അന്വേഷിക്കാന്‍ ലിബിയ, മരണം 11,000 കടന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ