'നിങ്ങളുടെ ഭാര്യമാരുടെ പക്കല്‍ എത്ര ഇന്ത്യന്‍ സാരികളുണ്ട്? എന്തുകൊണ്ടാണ് അവ കത്തിക്കാത്തത്?'

ബിഎന്‍പി അധികാരത്തിലിരുന്നപ്പോള്‍ മന്ത്രിമാരും അവരുടെ ഭാര്യമാരും ഇന്ത്യ സന്ദര്‍ശിച്ച കാലത്ത് സാരികള്‍ വാങ്ങി ബംഗ്ലാദേശില്‍ വില്‍പ്പന നടത്തിയെന്നും ഷെയ്ഖ് ഹസീന പരിഹസിച്ചു
ഷെയ്ഖ് ഹസീന
ഷെയ്ഖ് ഹസീനഫയല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) പ്രതിഷേധത്തെ വിമര്‍ശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ ഭാര്യമാരുടെ കൈവശം എത്ര ഇന്ത്യന്‍ സാരികള്‍ ഉണ്ടെന്നും എന്തുകൊണ്ടാണ് ഇവ കത്തിക്കാത്തതെന്നും വ്യക്തമാക്കണമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു.

ഭരണകക്ഷിയായ അവാമി ലീഗിന്റെ യോഗത്തിലായിരുന്നു പ്രതികരണം. ബിഎന്‍പി അധികാരത്തിലിരുന്നപ്പോള്‍ മന്ത്രിമാരും അവരുടെ ഭാര്യമാരും ഇന്ത്യ സന്ദര്‍ശിച്ച കാലത്ത് സാരികള്‍ വാങ്ങി ബംഗ്ലാദേശില്‍ വില്‍പ്പന നടത്തിയെന്നും ഷെയ്ഖ് ഹസീന പരിഹസിച്ചു. ഇന്ത്യയില്‍നിന്ന് കൊണ്ടുവരുന്ന ഗരം മസാല, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, മറ്റു മസാലകള്‍, മുതലായവ ബിഎന്‍പി നേതാക്കളുടെയും വീടുകളിലില്ലേയെന്നും അവര്‍ ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീന
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നടുങ്ങിയ നാളുകള്‍; റുവാണ്ട വംശഹത്യ നടന്നിട്ട് 30 വര്‍ഷങ്ങള്‍

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പ്രതീകാത്മകമായി ബിഎന്‍പി നേതാവ് റൂഹുല്‍ കബീര്‍ റിസ്വി തന്റെ കശ്മീരി ഷാള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഒരു വിഭാഗം ആക്ടിവിസ്റ്റുകളും പ്രതിപക്ഷ നേതാക്കളുമാണ് ബംഗ്ലാദേശില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം ആരംഭിച്ചത്. ഷെയ്ഖ് ഹസീന അധികാരത്തില്‍ തുടരാന്‍ ഇന്ത്യയുടെ പിന്തുണയുണ്ടെന്നാണ് ഇവരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com