ധാക്ക: എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ജനാധിപത്യ ബംഗ്ലാദേശ് കെട്ടിപ്പടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയും ഷേഖ് ഹസീനയുടെ രാഷ്ട്രീയ എതിരാളിയുമായ ഖാലിദ സിയ. ജയില്‍ മോചിതയായ ശേഷമുള്ള ഖാലിദ സിയയുടെ ആദ്യ പ്രതികരണമാണിത്. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഖാലിദ സിയ ഇക്കാര്യം വ്യക്തമാക്കിയത്.
'ഇത്രയും കാലം നിങ്ങള്‍ എന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ കഴിയുന്നത്. ഈ ഫാസിസ്റ്റ് സര്‍ക്കാരില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞു. ജീവന്‍ നല്‍കിയ ധീരന്മാര്‍ക്ക് ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നുവെന്നാണ് ഖാലിദ സിയ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെയും ഖാലിദ സിയ മുന്നറിയിപ്പ് നല്‍കി. 'എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ജനാധിപത്യ ബംഗ്ലാദേശ് നമ്മള്‍ കെട്ടിപ്പടുക്കണം. യുവാക്കളും വിദ്യാര്‍ത്ഥികളും ഇത് നടപ്പിലാക്കും. സമാധാനവും സമൃദ്ധിയും ഉള്ള പുരോഗമന ബംഗ്ലാദേശ്. പ്രതികാരവും വിദ്വേഷവും ഇല്ലാത്ത രാജ്യമായിരിക്കണമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2018ല്‍ ഷെയ്ഖ് ഹസീനയുടെ ഭരണത്തിന്‍ കീഴില്‍ 79 കാരിയായ ഖാലിദ സിയയെ അഴിമതിക്കേസില്‍ 17 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ചൊവ്വാഴ്ച പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്.
ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) ചെയര്‍പേഴ്സണ്‍ ഖാലിദ സിയ ഇപ്പോള്‍ വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ