ദുബായ്: യുഎഇയില്‍ സെപറ്റംബര്‍ 1 മുതല്‍ ആരംഭിക്കുന്ന പൊതുമാപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. പൊതുമാപ്പ് നേടാന്‍ സഹായം വാഗ്ദാനം ചെയ്തുള്ള വ്യാജ സന്ദേശങ്ങളെ അവഗണിക്കണമെന്നാണ് നിര്‍ദേശം.
പൊതുമാപ്പില്‍ റജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞും ഓണ്‍ലൈന്‍ ലിങ്കുകളും വാട്‌സാപ് സന്ദേശങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവിധ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പൊതുമാപ്പിന് റജിസ്റ്റര്‍ ചെയ്യേണ്ട സൈറ്റ് എന്ന പേരില്‍ ഇമെയില്‍ സന്ദേശങ്ങളും എസ്എംഎസുകളും പലര്‍ക്കും ലഭിക്കുന്നുണ്ട്. ഇത്തരം ലിങ്കുകളില്‍ കയറരുതെന്നും വ്യാജ സൈറ്റുകളില്‍ വ്യക്തി വിവരങ്ങള്‍ നല്‍കരുതെന്നും പണമിടപാടുകള്‍ക്ക് ശ്രമിക്കരുതെന്നും നിര്‍ദേശമുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൊതുമാപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക സൈറ്റുകളാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ വ്യക്തി വിവരങ്ങള്‍ നല്‍കാവൂ. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ നിലവില്‍ യുഎഇ പ്രഖ്യാപിച്ചിട്ടില്ല. എങ്ങനെ റജിസ്റ്റര്‍ ചെയ്യണം, എന്തെല്ലാം വിവരങ്ങള്‍ നല്‍കണം, ഏതു സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ