ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഷേഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് മകന്‍. ആഴ്ചകളോളം നീണ്ട പ്രതിഷേധത്തെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഹസീന ഇന്ത്യയിലേയ്ക്ക് പലായനം ചെയ്തത്. അതേസമയം നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
യുഎസിലുള്ള ഷേഖ് ഹസീനയുടെ മകന്‍ സജീബ് വാസെദ് ജോയ് ആണ് ഷേഖ് ഹസീന് തിരികെ പോകുന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളത്. അവാമി ലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിക്ക് പ്രാതിനിധ്യമില്ല. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപകമായി നടന്ന അക്രമണങ്ങളെത്തുടര്‍ന്ന് 300ഓളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്ത്യയില്‍ കഴിയുന്ന ഷേഖ് ഹസീന ബ്രിട്ടനില്‍ അഭയം തേടാന്‍ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടന്‍ പ്രതികരിച്ചിട്ടില്ല. ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ