ധാക്ക: ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസൻ രാജിവച്ചു. നിയമ, നീതിന്യായ, പാർലമെന്ററികാര്യ ഉപദേശകൻ പ്രൊഫ. ആസിഫ് നസ്റുൾ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ബംഗ്ലാദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് തലൂക്ദറും രാജി സമര്‍പ്പിച്ചു. സുപ്രീം കോടതി വളപ്പില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെ ഉച്ചയ്ക്ക് ഒരു മണിയോടെ ചീഫ് ജസ്റ്റിസ് രാജി സന്നദ്ധത അറിയിച്ചിരുന്നു.
ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസന്‍റെ രാജിക്കത്ത് നിയമവകുപ്പിലേക്ക് അയച്ചതായും ഒട്ടു വൈകാതെ തുടർനടപടികൾക്കായി പ്രസിഡന്റിന് അയയ്ക്കുമെന്നും ആസിഫ് നസ്റുൾ സമൂഹമാധ്യമത്തിലെ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ രാജി മാത്രമാണ് ലഭിച്ചത് മറ്റുള്ളവരുടെ രാജി സംബന്ധിച്ച് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുതുതായി രൂപവത്കരിച്ച ഇടക്കാല സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത ഫുള്‍ കോര്‍ട്ട് യോഗമാണ് വിദ്യാര്‍ഥി പ്രതിഷേധത്തിന് ഇടയാക്കിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് യോഗമെന്നാരോപിച്ചാണ് വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ കോടതി വളഞ്ഞ് പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധത്തിനിടെ ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് സുപ്രീം കോടതി ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് മീറ്റിങ് മാറ്റിവച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ