ധാക്ക: ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ മുജീബുല്‍ റഹ്മാന്‍ എക്‌സ്പ്രസ്സ് വേയുടെ നെയിംബോര്‍ഡ് മാറ്റി വിദ്യാര്‍ഥികള്‍. രാഷ്ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ എന്നുള്ള പേര് മാറ്റി ഹസ്രത്ത് ഇബ്രാഹിം എക്‌സ്പ്രസ്സ് വേ എന്നാക്കി മാറ്റി. വ്യാഴാഴ്ച ഉച്ചയോടെ രാഷ്ട്രപിതാവിന്റെ പേര് എഴുതിയ ഫലകം ഒരു കൂട്ടം മദ്രസ വിദ്യാര്‍ഥികള്‍ തകര്‍ക്കുകയായിരുന്നു.
സര്‍ക്കാര്‍ ഗസറ്റ് ഇല്ലാതെ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഒന്നിന്റേയും പേര് മാറ്റാന്‍ കഴിയില്ല. ഓഗസ്റ്റ് അഞ്ച് മുതല്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ചിരിക്കുകയാണ്. ക്രമസമാധാന നില മെച്ചപ്പെട്ടാല്‍ തകര്‍ന്ന നമ്പര്‍ പ്ലേറ്റ് നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ പുനഃസ്ഥാപിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സര്‍ക്കാര്‍ ജോലിക്കായുള്ള സംവരണ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബംഗ്ലാദേശില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം നടന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഷേഖ് ഹസീന രാജ്യം വിടുകയും ചെയ്തു. തുടര്‍ന്ന് ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ