ഐടി, ടെലികോം, എഞ്ചിനീയറിങ് മേഖലകളില്‍ വിദേശീയര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍

ഉയര്‍ന്ന തോതിലുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം
uk govt is considering tightening visa rules for hiring foreign IT, telecom and engineering professionals
യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍എപി
Published on
Updated on

ലണ്ടന്‍: രാജ്യത്ത് കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഐടി, ടെലികോം, എഞ്ചിനീയറിങ് മേഖലകളില്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഉയര്‍ന്ന തോതിലുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇന്ത്യയില്‍ നിന്ന് മാത്രം ആയിരക്കണക്കിന് ഐടി, എഞ്ചിനീയറിങ് പ്രൊഫഷണലുകള്‍ ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനായി എത്തുന്നു. ഈ മേഖലകളിലെ ഏറ്റവും കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്തുന്നതും ബ്രിട്ടനില്‍ വിവിധ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

uk govt is considering tightening visa rules for hiring foreign IT, telecom and engineering professionals
ഗാസയിലെ അഭയാര്‍ഥി ക്യാംപിന് നേരെ വീണ്ടും ആക്രമണം; 100 ലധികം പേര്‍ കൊല്ലപ്പെട്ടു

ഐടി, ടെലികമ്മ്യൂണിക്കേഷന്‍ പ്രൊഫഷണലുകളുടെയും എഞ്ചിനീയറിങ് പ്രൊഫഷണലുകളെ നിയമിക്കുന്നതില്‍ അന്താരാഷ്ട്ര റിക്രൂട്ട്മെന്റിനെ ആശ്രയിക്കുന്നതിന്റെ പിന്നിലെ കാരണങ്ങള്‍ അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി (എംഎസി) അധ്യക്ഷനായ ബ്രയാന്‍ ബെല്ലിന് കത്തയച്ചതായാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com