വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് കനേഡിയന്‍ ഗായിക സെലിന്‍ ഡിയോണ്‍. ടൈറ്റാനിക് എന്ന സിനിമയിലെ മൈ ഹേര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ഗാനം തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ ഉപയോഗിച്ചതിന് രൂക്ഷമായ വിമര്‍ശം ഉന്നയിച്ചുകൊണ്ട് ഗായിക സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. മൊണ്ടാനയിലായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലി നടത്തിയത്.
ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അത് മറ്റേത് ഗായികയാണെങ്കിലും. പോസ്റ്റിന് നിരവധി പ്രതികരങ്ങളാണ് ലഭിക്കുന്നത്. ട്രംപിനെതിരെ കേസ് കൊടുക്കണമെന്നാണ് ഒരാള്‍ താഴെ കമന്റ് ചെയ്തിരിക്കുന്നത്. ട്രംപും ടീമും എന്തുകൊണ്ട് നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ചിലര്‍ സെലിന്‍ ഡിയോണിന്റെ രാഷ്ട്രീയത്തോടാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. പാട്ടിഷ്ടമാണെങ്കിലും രാഷ്ട്രീയ കാഴ്ചപ്പാടുകളോട് യോജിക്കുന്നില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
1912ലെ കപ്പല്‍ തകര്‍ച്ചയെക്കുറിച്ചുള്ള ടൈറ്റാനിക് എന്ന സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. വില്‍ ജെന്നിങ്‌സ് എഴുതിയ ഗാനം ജെയിംസ് ഹോര്‍ണര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് സെലിന്‍ ഡിയോണ്‍ ആണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ