സിഡ്‌നി: ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ ഇടിച്ച് ഹെലികോപ്റ്ററര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. ഹോട്ടലിലുണ്ടായിരുന്ന നൂറിലേറെപ്പേരെ ഉടന്‍ തന്നെ ഒഴിപ്പിച്ചതോടെ വന്‍ അപകടം ഒഴിവായി. ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര നഗരമായ കെയ്ന്‍സിലാണ് അപകടം.
ഹെലികോപ്റ്റര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഹോട്ടലിന് മുകളില്‍ വന്‍ അഗ്നിബാധയാണ് ഉണ്ടായത്. തീ പടര്‍ന്നതിന് പിന്നാലെ ഉടന്‍ തന്നെ ഹോട്ടലിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതായി ഓസ്‌ട്രേലിയന്‍ പൊലീസ് പറഞ്ഞു. പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഹെലികോപ്റ്ററില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കെയ്ന്‍സ് നഗരത്തിലെ പ്രശസ്ത ഹോട്ടലായ ഡബിള്‍ ട്രീ ഹോട്ടലിന് മുകളിലാണ് അപകടം ഉണ്ടായത്. പൈലറ്റ് അനുമതിയില്ലാതെയാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയന്‍ പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ