ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷേഖ് മുജീബുര്‍ റഹ്മാന്‍ കൊല്ലപ്പെട്ട ഓഗസ്ത് 15 ദേശീയ അവധി ദിനത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് കരട് തയ്യാറാക്കി ഇടക്കാല സര്‍ക്കാര്‍. 49 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷേഖ് മുജീബുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടത്. അതിന് ശേഷം ദുഃഖാചരണത്തിന്റെ ഭാഗമായി ഈ ദിവസം പൊതുഅവധിയാണ്.
ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ബംഗ്ലാദേശിലുടനീളം അധിക പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിക്കും. അവധി ഒഴിവാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നിട്ടില്ല. അവാമി ലീഗ് അംഗങ്ങള്‍ ഈ ദിവസം ബംഗബന്ധുവിന്റെ ഛായാചിത്രത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അവധി ഒഴിവാക്കണമെന്ന നിലപാടിലാണ്.
അവാമി ലീഗിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ബോട്ടിന്റെ ലോഗോ പൊലീസ് യൂണിഫോമുകളില്‍ ഉള്ളതിനാല്‍ പുതിയ യൂണിഫോമും ലോഗോയും രൂപകല്‍പ്പന ചെയ്യുന്നതിനായി തിങ്കളാഴ്ച 10 അംഗ കമ്മിറ്റി രൂപീകരിച്ചു. യൂണിഫോം മാറ്റുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഏറ്റവും വലിയ ക്ഷേത്രമായ ധകേശ്വരി ദേശീയ ക്ഷേത്രം സന്ദര്‍ശിച്ചു. രാജ്യത്തെ എല്ലാവരും ക്ഷമയോടെ പ്രവര്‍ത്തിക്കണമെന്നും അവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഷേഖ് ഹസീനയുടെ സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ