വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ ഭൂമിയിലേക്ക് എത്താന്‍ ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ സുനിത വില്യംസിന്റെ കേള്‍വി പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025ന്റെ തുടക്കത്തില്‍ സുനിത വില്യംസിനെയും സഹയാത്രികന്‍ വില്‍മോറിനേയും ഭൂമിയിലേക്ക് തിരികെ എത്തിക്കാന്‍ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകം ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള ബദല്‍ സംവിധാനങ്ങള്‍ നാസയുടെ ആലോചനയിലുണ്ട്.
ത്രസ്റ്റര്‍ തകരാറുകളും ഹീലിയം ചോര്‍ച്ചയും ഉള്‍പ്പെടെ ബോയിങ് സ്റ്റാര്‍ലൈനര്‍ അഭിമുഖീകരിക്കുന്ന സാങ്കേതിക തകരാറാണ് യാത്രയ്ക്ക് കാലതാമസം ഉണ്ടാക്കുന്നത്. ജൂണ്‍ 5നാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിത വില്യംസും ബച്ച് വില്‍മറും ബഹിരാകാശ നിലയത്തിലെത്തിയത്. യാത്രയ്ക്കിടെ പേടകത്തിന്റെ സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവര്‍ത്തനം പലതവണ തടസപ്പെടുകയും ഹീലിയം ചോര്‍ച്ചയുണ്ടാവുകയും ചെയ്തിരുന്നു. ഈ പ്രശ്നം ഇനിയും പരിഹരിക്കപ്പെടാത്തതാണ് യാത്ര വൈകുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭൂമിയില്‍ നിന്നും 250 മൈല്‍ ദൂരെയാണ് ഇവര്‍ ഇപ്പോഴുള്ളത്. സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനം, മൈക്രോ ഗ്രാവിറ്റി ജോഗ്‌സ്, ഉപകരണങ്ങള്‍ ഘടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇരുവരും ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ