അഴിമതി, വിലക്കയറ്റം, ജനപ്രീതി ഇടിഞ്ഞു; രാജി പ്രഖ്യാപിച്ച് ജപ്പാന്‍ പ്രധാനമന്ത്രി

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും കിഷിദ പാര്‍ട്ടി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു
japan prime minister
ഫുമിയോ കിഷിദ രാജി പ്രഖ്യാപിക്കുന്നു എപി
Published on
Updated on

ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. 67 കാരനായ കിഷിദ സെപ്റ്റംബറില്‍ സ്ഥാനമൊഴിയുമെന്നാണ് അറിയിച്ചത്. ഭരണകക്ഷി നേതൃത്വം ഒഴിയുന്നുവെന്നും, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും കിഷിദ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരന്തര അഴിമതി ആരോപണങ്ങളും, വിവാദങ്ങളും മൂലം ജനപ്രീതി ഇടിഞ്ഞത് കണക്കിലെടുത്താണ് കിഷിദോ സ്ഥാനമൊഴിഞ്ഞത്. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുമിയോ കിഷിദ 2021 ലാണ് ജപ്പാന്‍ പ്രധാനമന്ത്രിയാകുന്നത്. ഈ സെപ്റ്റംബറില്‍ കിഷിദ പ്രധാനമന്ത്രി പദത്തില്‍ മൂന്നു വര്‍ഷം തികയുകയാണ്.

ഈ സാഹചര്യത്തിലാണ് ഇനി ഭരണനേതൃത്വത്തിലേക്കില്ലെന്നും, പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കാനും പാര്‍ട്ടിയോട് ആവശ്യപ്പെട്ടത്. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പുള്ള പിന്‍ഗാമിയെ കണ്ടുപിടിക്കാനാണ് പാര്‍ട്ടിയോട് കിഷിദ ആവശ്യപ്പെട്ടിട്ടുള്ളത്. അഴിമതി ആരോപണങ്ങളും വിലക്കയറ്റം രൂക്ഷമായതുമാണ് കിഷിദ സര്‍ക്കാരിന്റെ ജനപ്രീതി ഇടിയാനിടയാക്കിയത്.

japan prime minister
ശ്രീലങ്കന്‍ പ്രസിഡന്റ് ആവാന്‍ 38 പേര്‍!; തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് സ്ഥാനാര്‍ഥികള്‍

ജപ്പാനിലെ യൂണിഫിക്കേഷന്‍ ചര്‍ച്ചും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെയാണ് ആദ്യ വിവാദമുണ്ടായത്. പാര്‍ട്ടി ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കിഷിദ ഒഴിയുന്ന സാഹചര്യത്തിൽ പിൻഗാമിയെ കണ്ടെത്താൻ എൽഡിപി സെപ്റ്റംബറിൽ യോഗം ചേരും. 2025 ലാണ് ജപ്പാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com