'അവളെക്കാള്‍ സുന്ദരനാണ്, ഒരു നല്ല ചിത്രം പോലുമില്ല'; കമല ഹാരിസിനെ വ്യക്തിപരമായി ആക്രമിച്ച് ട്രംപ്

ടൈം മാഗസിന്റെ കവര്‍ചിത്രം കാണിച്ചായിരുന്നു ട്രംപ് കമലയെ അധിക്ഷേപിച്ചത്.
KAMALA HARIS AND DONALD TRUMP
കമല ഹാരിസ്,ഡോണള്‍ഡ് ട്രംപ്എപി
Published on
Updated on

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ വ്യക്തിപരമായി ആക്രമിച്ച് ഡോണള്‍ഡ് ട്രംപ്. കമലയെക്കാള്‍ കാണാന്‍ സുന്ദരന്‍ താനാണെന്നാണ് പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞത്. ടൈം മാഗസിന്റെ കവര്‍ചിത്രം കാണിച്ചായിരുന്നു ട്രംപ് കമലയെ അധിക്ഷേപിച്ചത്.

KAMALA HARIS AND DONALD TRUMP
സാധാരണക്കാരെ അറിയാം, കോളജ് കാലത്ത് ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ ജോലി ചെയ്തിട്ടുണ്ട്; വൈകാരികമായ കുറിപ്പുമായി കമല ഹാരിസ്

അവളേക്കാള്‍ കാണാന്‍ സുന്ദരനാണ് ഞാന്‍. ടൈം മാഗസിന്റെ കൈവശം അവളുടെ നല്ല ഒരു ചിത്രം പോലും ഇല്ല. കഴിവുള്ള ഒരു ചിത്രകാരനാണ് അവളെ വരച്ചത്. അവര്‍ അവളുടെ ഒരുപാട് ചിത്രങ്ങളെടുത്തുവെങ്കിലും ഒന്നും ശരിയായില്ല. അതുകൊണ്ടാണ് അവര്‍ക്ക് ചിത്രകാരനെ കൊണ്ടുവരേണ്ടിവന്നത്.' ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നേരത്തെയും സമാനമായ രീതിയില്‍ വ്യതിഹത്യ നടത്തുന്ന രീതിയില്‍ ട്രംപ് സംസാരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കമലയെ താന്‍ അധിക്ഷേപിക്കുമെന്നും തനിക്ക് കമലയോട് തരിമ്പും ബഹുമാനമില്ലെന്നുമാണ് കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞത്. താന്‍ മത്സരിക്കാനിറങ്ങിയത് ബൈഡനെതിരെയാണ്. അദ്ദേഹത്തിന് എന്താണ് ഇപ്പോള്‍ സംഭവിച്ചത്. നിലവില്‍ മറ്റാര്‍ക്കോ എതിരെയാണ് മത്സരിക്കുന്നതെന്നും ആരാണ് കമല ഹാരിസെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം ചോദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com