വാഷിങ്ടണ്‍: ബാല്യ-കൗമാര കാലത്തെ ഓര്‍മകള്‍ പങ്കുവെച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസ്. അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് കമല തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്. കൗമാര കാലത്ത് പണം സമ്പാദിക്കുന്നതിനായി ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ ജോലി ചെയ്‌തെന്നും കമല പറയുന്നു.
വൈകാരികമായാണ് 59 കാരിയായ കമല തന്റെ ഓര്‍മകളെ വീണ്ടും കുറിച്ചത്. ജീവിതച്ചെലവ് ഏറുമ്പോള്‍ അമേരിക്കക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇടത്തരം കുടുംബത്തില്‍ വളര്‍ന്ന തനിക്ക് മനസിലാക്കാന്‍ കഴിയുമെന്നും കമല ഹാരിസ് പറയുന്നു. സ്വന്തമായി ഒരു വീട് വാങ്ങുന്നതിനായി തന്റെ അമ്മ ഏറെ കഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ താന്‍ കൗമാരക്കാരിയായ കാലത്താണ് ആ ആഗ്രഹം നടന്നതെന്നും കമല പറയുന്നു. ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷന് തൊട്ട് മുമ്പാണ് കമല തന്റെ ബാല്യകാല ഓര്‍മകള്‍ പങ്കുവെച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപും കലയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് ഒഴിവാക്കാതെ തന്നെ ആരോഗ്യ സംരക്ഷണം വിപുലീകരിക്കാനാണ് കമല ലക്ഷ്യമിടുന്നത്. യുഎസിലെ തോക്ക് സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നാണ് മറ്റൊരു വാഗ്ഗദാനം. നാറ്റോയെ പിന്തുണയ്ക്കുകയും യുക്രൈനിനുള്ള സഹായം തുടരുമെന്നുമാണ് അവരുടെ നിലപാട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ