ലണ്ടന്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമം രാജ്യത്തിന് ഭീഷണിയാണെന്നും ഇസ്ലാമിക തീവ്രവാദം പ്രതിരോധിക്കുന്നതു പോലെ തന്നെ ചെറുത്തുനില്‍പ്പ് ശ്കതമാക്കുമെന്നും യുകെ സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളിലെ പോരായ്മകള്‍ പരിഹരിക്കുക, കുറ്റകൃത്യങ്ങള്‍ തടയുക എന്നിവ ലക്ഷ്യമിട്ടാണ് തീവ്രവാദ വിരുദ്ധ തന്ത്രം പരിഷ്‌കരിക്കാന്‍ ആഭ്യന്തര സെക്രട്ടറി യെവൈറ്റ് കൂപ്പര്‍ നിര്‍ദേശിച്ചത്. ടെലിഗ്രാഫാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വര്‍ഷങ്ങളായി തീവ്രവാദം വര്‍ദ്ധിച്ചു വരികയാണ്. ഇത് പരിഹരിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. സമൂഹ മാധ്യമങ്ങളുപയോഗിച്ച് തീവ്രവാദത്തിലേര്‍പ്പെടുന്ന യുവാക്കളുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചുവരികയാണ്. ഇതെല്ലാം നമ്മുടെ ജനാധിപത്യ ഘടനയെ തകര്‍ക്കുന്നതാണെന്നും കൂപ്പര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീവ്ര സ്ത്രീ വിരുദ്ധതയെ തീവ്രവാദമായി കണക്കാക്കി അതിനെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യതക്തിന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ പുനഃപരിശോധന വേണമെന്നാണ് നാഷണല്‍ പൊലീസ് ചീഫ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ