ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്നും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ 17 വര്‍ഷത്തിന് ശേഷം പുനസ്ഥാപിക്കാന്‍ ബംഗ്ലാദേശ് നികുതി വിഭാഗം. ഖാലിദ സിയയുടെ അക്കൗണ്ടുകര്‍ പുനഃസ്ഥാപിക്കാന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് റവന്യൂ (എന്‍ബിആര്‍) ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
രണ്ടുതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഖാലിദ സിയയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ 2007 ഓഗസ്റ്റിലാണ് എന്‍ബിആറിന്റെ സെന്‍ട്രല്‍ ഇന്റലിജന്‍സ് സെല്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. അന്നത്തെ കരസേനയുടെ പിന്തുണയുള്ള താല്‍ക്കാലിക സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് എന്‍ബിആറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാല്‍ നിത്യചിലവുകള്‍ക്കായി രൂപാലി ബാങ്കിന്റെ ധാക്ക കന്റോണ്‍മെന്റിലെ ഷഹീദ് മൊയ്നുല്‍ റോഡ് ശാഖയില്‍ നിന്ന് എല്ലാ മാസവും ഒരു നിശ്ചിത തുക പിന്‍വലിക്കാന്‍ ഖാലിദ സിയയെ അനുവദിച്ചിരുന്നു. അന്നത്തെ കാവല്‍ സര്‍ക്കാര്‍ ഷേഖ് ഹസീനയുടെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തെങ്കിലും ഹസീന പ്രധാനമന്ത്രിയായ ശേഷം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു.
ബംഗ്ലാദേശില്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് അവാമി ലീഗിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിക്കുകയും പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തതിന് പിന്നാലെ 79കാരിയായ ഖാലിദ സിയ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതയായിരുന്നു. പിന്നാലെ അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് സിയയുടെ അഭിഭാഷകന്‍ എന്‍ബിആറിന് അപേക്ഷ നല്‍കുകയായിരുന്നു. 1991 മാര്‍ച്ച് മുതല്‍ 1996 മാര്‍ച്ച് വരെയും 2001 ജൂണ്‍ മുതല്‍ 2006 ഒക്ടോബര്‍ വരെയും ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ