ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ഒക്ടോബര്‍ ഒന്നുമുതല്‍ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വിസ വേണ്ട

ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
 Sri Lankan tourism
ഒക്ടോബര്‍ ഒന്നുമുതല്‍ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വിസ വേണ്ടimage credit: Tourism Sri Lanka
Published on
Updated on

കൊളംബോ: ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാം. ആറു മാസ കാലയളവിലേക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.

ഇന്ത്യയ്ക്ക് പുറമേ യുകെ, അമേരിക്ക, ജര്‍മനി, ചൈന, അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ ഫ്രീ യാത്രയ്ക്കുള്ള സൗകര്യം ശ്രീലങ്ക ഒരുക്കിയത്. വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ നടപടിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുവഴി സാധിക്കും. 2023ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചവരില്‍ ഇന്ത്യക്കാര്‍ മുന്‍നിരയിലുണ്ട്. ശ്രീലങ്കയുടെ മൊത്തം വിദേശ വിനോദ സഞ്ചാരികളില്‍ 20 ശതമാനം പേരും ഇന്ത്യക്കാരാണ്. പുതിയ വിസ രഹിത നയം കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടുതല്‍ ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ശ്രീലങ്ക നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. 2023 ഒക്ടോബറില്‍, ഇന്ത്യയില്‍ നിന്നും മറ്റ് ആറ് രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്കുള്ള വിസ ഫീസ് രാജ്യം ഒഴിവാക്കിയിരുന്നു. ഈ നയം 2024 മെയ് 31 വരെ നീട്ടുകയും ചെയ്തു.

 Sri Lankan tourism
അമേരിക്കയിലെ മൂന്നാമത്തെ ഉയരം കൂടിയ പ്രതിമ; വെങ്കലത്തില്‍ തിളങ്ങി 'ഹനുമാന്‍'; 90 അടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com