ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ സോളിംഗനില്‍ നടന്ന ആഘോഷ പരിപാടിക്കിടെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതനായ ഒരാള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നഗര വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയാണ് ആക്രമണം നടന്നത്. ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രമി ഒറ്റയ്ക്കായിരുന്നെന്നും നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. ജര്‍മനിയിലെ ഏറ്റവും ജനസംഖ്യയുള്ളതും നെതര്‍ലാന്‍ഡ്‌സിന്റെ അതിര്‍ത്തിയിലുള്ളതുമായ നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയ സംസ്ഥാനത്താണ് സംഭവം. സംസ്ഥാന ആഭ്യന്തര മന്ത്രി സംഭവ സ്ഥലം സന്ദര്‍ശിച്ചു.
ജര്‍മനിയില്‍ സാധാരണയായി ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്ന് ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റൂള്‍ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ