ന്യൂഡല്‍ഹി: തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ നൂറോളം ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ഹിസ്ബുല്ലയുടെ ആയിരക്കണക്കിന് റോക്കറ്റ് ലോഞ്ചര്‍ ബാരലുകള്‍ തകര്‍ത്തു. വ്യോമാക്രമണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ഹിസ്ബുല്ല നടത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇസ്രായേലിന്റെ 11 സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 320 റോക്കറ്റുകളും ഡ്രോണുകളും പ്രയോഗിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാജ്യത്തെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും പ്രതിരോധിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ തന്റെ സര്‍ക്കാര്‍ തീരുമാനിച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആരാണോ തങ്ങളെ ആക്രമിക്കുന്നത് അവര്‍ക്കെതിരെ ആക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലില്‍ 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതായി അമേരിക്ക വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ