പാകിസ്ഥാനില്‍ രണ്ട് ബസ് തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം, തീര്‍ഥാടകരുള്‍പ്പെടെ 44 പേര്‍ മരിച്ചു

ബസ് തോട്ടിലേക്ക് മറിഞ്ഞാണ് രണ്ട് അപകടങ്ങളും ഉണ്ടായത്.
PAKISTHAN BUS ACCIDENT
വറ്റിവരണ്ട തോട്ടിലേയ്ക്ക് മറിഞ്ഞ ബസ്വിഡിയോ സ്ക്രീന്‍ഷോട്ട് എക്സ്
Published on
Updated on

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ രണ്ട് ബസ് അപകടങ്ങളിലായി 44 പേര്‍ മരിച്ചു. ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 12 തീര്‍ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ബസ് തോട്ടിലേക്ക് മറിഞ്ഞാണ് രണ്ട് അപകടങ്ങളും ഉണ്ടായത്.

PAKISTHAN BUS ACCIDENT
ഇസ്രയേല്‍ വ്യോമാക്രമണം; 320 റോക്കറ്റുകളും ഡ്രോണുകളും, തിരിച്ചടിച്ച് ഹിസ്ബുല്ല

പഞ്ചാബ് പ്രവിശ്യയുടേയും പാക് അധീന കശ്മീരിന്റേയും അതിര്‍ത്തിയിലുള്ള ആസാദ് പട്ടാനില്‍ നടന്ന അപകടത്തില്‍ 22 പേരാണ് മരിച്ചത്. 15 പുരുഷന്മാരും ആറ് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബലൂചിസ്താനിലെ മക്രാന്‍ തീരദേശ ഹൈവേയിലുണ്ടായ അപകടത്തില്‍ 12 തീര്‍ഥാടകര്‍ മരിച്ചു. അര്‍ബൈന്‍ തീര്‍ഥാടനത്തിനായി പോയവരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധി വളവുകളുള്ള ദുര്‍ഘടമായ പാതയിലാണ് അപകടമുണ്ടായത്. ബസ് അമിതവേഗത്തിലായതും അപകട കാരണമായെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com