കെയ്‌റോ: കനത്ത മഴയെത്തുടര്‍ന്ന് കിഴക്കന്‍ സുഡാനില്‍ അണക്കെട്ട് തകര്‍ന്ന് നാല് പേര്‍ മരിച്ചു. നിരവധിപ്പേര്‍ ഒലിച്ചുപോയി. അര്‍ബാത്ത് അണക്കെട്ടാണ് തകര്‍ന്നത്. ഒറ്റപ്പെട്ടുപോയ ആളുകളെ സഹായിക്കാനുള്ള സജ്ജീകരണങ്ങള്‍ പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കാണാതായവരുടെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.
അതേസമയം മരണ സംഖ്യയും കൃത്യമല്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 60 പേരെങ്കിലും മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അല്‍-തഗീര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അണക്കെട്ട് പൊട്ടിയതില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ